ചാലക്കുടിയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശ്ശൂർ: ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വൻതീപിടിത്തം. ദേശീയപാതയോട് ചേർന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിൻഭാഗത്ത് കൂട്ടിയിട്ട മാലിന്യങ്ങളിലാണ് തീപിടിച്ചത്. ഗതാഗതം അല്പനേരം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് തീപിടിത്തമുണ്ടായത്. കനത്ത ചൂടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകള്‍ ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.

Hot Topics

Related Articles