കുമ്മനത്ത് വോൾടേജ് ക്ഷാമം രൂക്ഷം :പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ 

കുമ്മനം : കുമ്മനത്തും പരിസരപ്രദേശങ്ങളും കഴിഞ്ഞ 6 മാസത്തിലധികമായി വോൾട്ടേജ് ശ്യാമം നേരിടുന്നതായി പരാതി.  ഇതുമായി ബന്ധപ്പെട്ട് പരാതി അധികൃതരെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും  കെ സ് ഇ ബി യുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. വേനൽ കടുത്തതോടെ  വീടുകളിൽ ഫാൻ പോലും പ്രവർത്തിക്കാത്ത അവസ്ഥയാണുള്ളത്.

ആറു മാസങ്ങൾക്ക് മുൻപ് ഏഴാം വാർഡ് മെമ്പർ ഇത് സംബന്ധിച്ചു പരാതി അയ്മനം എ ഇയ്ക്ക് നൽകിയിരുന്നു.എന്നാൽ അധികൃതരുടെ ഭാഗത്ത്‌ നിന്ന് നടപടി ഉണ്ടായില്ല. വീണ്ടും പരാതി നൽകിയപ്പോൾ ത്രിഫേസ് ആക്കണമെന്നും അതിന് നാട്ടുകാർ ഫണ്ട് കണ്ടെത്തണമെന്നുമായിരുന്നു മറുപടി. വേനൽ കടുത്ത സാഹചര്യത്തിൽ ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ മെമ്പറുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടി കളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Hot Topics

Related Articles