“അവൻ ആഗ്രഹിച്ച ഗിഫ്റ്റ്…” അനിയന് കൊടുത്ത വാക്കു പാലിച്ച് ബിഗ്ബോസ് താരം ജാസ്മിൻ ജാഫർ

ബിഗ്ബോസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നെങ്കിലും പ്രേക്ഷകരുടെ ഇഷ്ടം നേടാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഗബ്രിയുമായുള്ള സൗഹൃദവും ശക്തമായി.

Advertisements

ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും സോഷ്യൽ മീഡിയയിലും വ്ലോഗിങ്ങിലും സജീവമായി തുടരുകയാണ് ജാസ്മിൻ. പത്താം ക്ലാസിൽ നല്ല മാർക്കു വാങ്ങിയ സഹോദരന് സർപ്രൈസായി സമ്മാനം നൽകുന്ന വീഡിയോ ആണ് ജാസ്മിൻ പുതിയ വ്ളോഗിൽ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം, പുതിയ ഫ്ളാറ്റ് വാങ്ങിയ വിശേഷവും താരം പങ്കുവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എട്ട് എ പ്ലസും രണ്ട് എയും നേടി മികച്ച വിജയമാണ് പൊന്നു എന്നു വിളിക്കുന്ന ജാസ്മിന്റെ അനിയൻ സ്വന്തമാക്കിയത്. ഒരു ഐഫോണാണ് സഹോദരന് ജാസ്മിൻ സമ്മാനിച്ചത്. ”ഒമ്പത് എ പ്ലസോ, പത്ത് എ പ്ലസ്സോ വാങ്ങിയാൽ അവൻ ആഗ്രഹിക്കുന്ന ഒരു ഗിഫ്റ്റ് വാങ്ങിക്കൊടുക്കാമെന്ന് പരീക്ഷ തുടങ്ങും മുൻപ് ഞാൻ അവന്  വാക്ക് കൊടുത്തിരുന്നു. അവൻ അത്രയ്ക്കൊന്നും പഠിക്കില്ലെന്നായിരുന്നു എന്റെ വിചാരം.

ഫുൾ ടൈം കളിയായിരുന്നു. ഇങ്ങനൊരു വാക്ക് കൊടുത്തതിന്റെ പേരിൽ വാശി കയറി പഠിക്കുന്നെങ്കിൽ പഠിക്കട്ടേയെന്നും കരുതി. അങ്ങനെ റിസൾട്ട് വന്നപ്പോൾ പൊന്നുവിന് എട്ട് എ പ്ലസും രണ്ട് എയുമുണ്ട്. അതുകൊണ്ട്, ഗിഫ്റ്റ് എന്തായാലും വാങ്ങി കൊടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. രണ്ട് എ കിട്ടിയ പേപ്പറുകൾ അവൻ റീ ഇവാലുവേഷന് കൊടുത്തിട്ടുണ്ട്. അത് എപ്ലസ് ആയി മാറുമെന്ന പ്രതീക്ഷയിലാണ് അവൻ”, ജാസ്മിൻ പറഞ്ഞു.

Hot Topics

Related Articles