ജവഹർ ബാലഭവൻ ഭരണം സർക്കാർ ഏറ്റെടുക്കുക. (സംരക്ഷണ സമിതി )

കോട്ടയം, കോട്ടയം പബ്ലിക് ലൈബ്രറിയുടെ നിരന്തര ഇടപെടലിനെ തുടർന്ന് പ്രതിസന്ധിയിലായ ജവഹർ ബാലഭവന്റെ പ്രവർത്തനം സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിവരുന്ന സമരം മുപ്പത്തി രണ്ടാം ദിവസം സംഗീത സപര്യയിലൂടെ നടത്തി. നൃത്താധ്യാപിക ആർ എൽ വി മിഥുന മോഹൻ അവതരിപ്പിച്ച നൃത്തം സമരത്തിന് പുതുമയേകി.

Advertisements

ജവഹർ ബാലഭവൻ അധ്യാപകരായ ചെങ്ങളം ഹരിദാസ്, ശ്രീലത ശ്രീകുമാർ, കുമ്മനം ഹരീന്ദ്രനാഥ്, ഉപേന്ദ്രനാഥ് വി ജി എന്നിവരുടെ നേതൃത്വത്തിലാണ് സംഗീത സപര്യ നടന്നത്. ഈ പുതുമയാർന്ന സമരത്തിൽ ജവഹർ ബാലഭവൻ സംരക്ഷണ സമിതി രക്ഷാധികാരി പി കെ ആനന്ദക്കുട്ടൻ, കൺവീനർ പി ജി ഗോപാലകൃഷ്ണൻ, സുരേഷ് വി പി, ശിവദാസ് കെ ബി, ആറന്മുള ശ്രീകുമാർ, ഗിരിജ പ്രസാദ്, കെ ജി പ്രസാദ്, ജോൺ കെ എം, സുരേഷ് ബാബു പി, ജയദേവ് തിരുവഞ്ചൂർ, കുറിച്ചിത്താനം അനന്തകൃഷ്ണൻ, എന്നിവർ സംസാരിച്ചു.

Hot Topics

Related Articles