കോട്ടയം : ജവഹർ നവോദയ വിദ്യാലയത്തിലെ അദ്ധ്യാപകൻ സതീഷ് ബാബു 37 വർഷത്തെ മികച്ച സേവനത്തിന് ശേഷം മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്നു.
പത്തനംതിട്ട, കാസർഗോഡ്, മാഹി, കോട്ടയം എന്നീ നവോദയ വിദ്യാലയങ്ങൾക്കു പുറമേ ഉത്തരപ്രദേശിലെ ജോൺപൂരിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2001 ൽ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സതീഷ് ബാബു കോട്ടയത്തെ മികച്ച ഒരു എൻ.സി .സി ഓഫീസർ കൂടിയായിരുന്നു. കോട്ടയം ജില്ലാതല റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യ ദിന പരേഡിൽ മികച്ച പരേഡിനുള്ള ജില്ലാതല ട്രോഫി തുടർച്ചയായി 38 തവണ നവോദയവിദ്യാലയ എൻ സി എൻ സി സി കേഡറ്റ്സ് കൈക്കലാക്കിയത് സതീഷ് ബാബുവിൻ്റെ നേട്ടങ്ങളിൽ പെടുന്നു. മികച്ച അദ്ധ്യാപകൻ എന്നതിനുപരി സി.ബി.എസ്.സി തിരുവനന്തപുരം മേഖലയിലെ മലയാളം കരിക്കുലം കമ്മിറ്റി കൺവീനറായും മലയാളം മൂല്യനിർണ്ണയ കേന്ദ്രങ്ങളിൽ ഹെഡ് എക്സാമിനറായും പത്തുവർഷത്തോളം പ്രവർത്തിച്ചിട്ടുണ്ട്. സ്തുത്യർഹ സേവനത്തിന് കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ ജില്ലാ ഭരണകൂടത്തിൻ്റെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ പന്തളത്തിനടുത്ത് പനങ്ങാട് ശ്രീനികേതനിൽ പരേതരായ ദാമോദരൻ പിള്ളയുടെയും സുകുമാരിയമ്മയുടെയും മകനാണ്.