തിരുവല്ല: ജവഹർ ബാൽ മഞ്ച് ഇലന്തൂർ മണ്ഡലം കമ്മറ്റിയുടെ കൊടി പാറട്ടെ പരിപാടിയുടെ ഉത്ഘാടനം ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ.ജി റെജി ഉത്ഘാടനം ചെയ്യുന്നു. എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തി ഇന്ത്യയുടെ മതേതരത്വവും, ജനാധിപത്യവും സംരക്ഷിക്കണം എന്ന് കെ ജി റെജി പറഞ്ഞു. ജില്ലാ കോർഡിനേറ്റർ സിനു എബ്രഹാം അധ്യക്ഷത വഹിച്ചു.
Advertisements



കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് ചെയർമാൻ പി.എംജോൺസൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, ശ്രീകല റെജി, ജാൻസ് ഹന്ന വിൻസൻ’, കെസിയ എബി, ജെഫ്രിൻ വർഗിസ്, ജോഹൻ സിനു. എന്നിവർ പ്രസംഗിച്ചു.