മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ഡോ:എൻ ജയരാജ്

തിരുവല്ല : മനുഷ്യൻ നടത്തിയ ചൂഷണങ്ങളിൽ ഏറ്റവും മാരകമായ ചൂഷണം പരിസ്ഥിതി ചൂഷണം ആണെന്ന് കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് പറഞ്ഞു പരിസ്ഥിതി ചൂഷണത്തിന്റെ പ്രത്യാഘാതങ്ങൾ മനിസിലാക്കാൻ കേരളത്തിന് ദൈവം കനിഞ്ഞു നൽകിയ നദികളുടെ ഇന്നത്തെ സ്ഥിതി പരിശോധിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞുകേരള ഹരിത കേരള മിഷൻ വിവിധ പരിസ്ഥിതി സൗഹൃദ മേഖലകളിൽ നടത്തിയ വിലയിരുത്തലുകളിലെല്ലാം എ പ്ളസ് ഗ്രേഡ് മികവ് നേടിയ തുരുത്തിക്കാട് ബിഎഎം കോളേജ് ഹരിത ക്യാമ്പസ് ആയി ഉള്ള പ്രഖ്യാപനം നടത്തികൊണ്ട് പ്രസംഗിക്കുകയായിരുന്നു ഡോ:എൻ ജയരാജ് കോളജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിത കേരള മിഷൻ പത്തനംതിട്ട ജില്ല കോർഡിനേറ്റർ ശ്രീ ജി അനിൽകുമാർ സർട്ടിഫിക്കറ്റ് കൈമാറി,മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീത ശ്രീകുമാർ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ അംബിളി പ്രസാദ്,ജ്ഞാനമണി മോഹൻ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അല്ക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതീഷ് പീറ്റർ,കെ ബി രാമചന്ദ്രൻ,ഡോ ബിന്ദു എ സി, പാർത്ഥൻ എസ്, ജോസഫ് കുരുവിള,ഡോ റോബി എ ജെ മുതലായവർ പ്രസംഗിച്ചു. മലയാളദിനം, ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ സഹകരണ-തുറമുഖ- ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കവി കുരീപ്പുഴ ശ്രീകുമാർ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കളക്ടർ ഡി. രഞ്ജിത്ത്്, നഗരസഭാംഗം റീബ വർക്കി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ മെഡിക്കൽ ഓഫീസർ. ഡോ. എൻ. പ്രിയ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ,സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ്, എന്നിവർ സമീപം.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.