തിരുവനന്തപുരം : എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശീര്‍വാദത്തോടെയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ആ കൂടിക്കാഴ്ച 45 മിനുറ്റ് നീണ്ടുവെന്നും നന്ദകുമാര്‍. അതേസമയം ശോഭ സുരേന്ദ്രൻ പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്നും അതെല്ലാം ഉടൻ പൊളിയുമെന്നും നന്ദകുമാര്‍ പറഞ്ഞു. ജാവദേക്കറുമായി ഇപി കണ്ടത് ബിജെപിയിലേക്ക് ചേരുന്ന കാര്യം ചര്‍ച്ച ചെയ്യാനല്ല, തൃശൂരില്‍ തങ്ങളെ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു, ഇതിന് പിന്നാലെ ഇപി പിണറായിക്കെതിരായ കേസുകളുടെ കാര്യം പറഞ്ഞു.
കേന്ദ്രം തങ്ങളെ സഹായിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞു, മാത്രമല്ല തൃശൂരില്‍ സ്ഥാനാര്‍ത്ഥി തങ്ങളുടേതല്ല- മുന്നണിയുടേതാണെന്ന് അറിയിച്ചുവെന്നും നന്ദകുമാര്‍. ശോഭ സുരേന്ദ്രൻ പറയുന്നതെല്ലാം കള്ളമാണെന്നും രണ്ടുമൂന്ന് ദിവസത്തിനകതം ഇതെല്ലാം പൊളിയുമെന്നും നന്ദകുമാര്‍. പിണറായി മിടുക്കനാണ്, പല കാര്യങ്ങളും അദ്ദേഹം ഒറ്റക്കാണ് ഡീല്‍ ചെയ്യുന്നത്, താനുമായി ഇരുപത് തവണയെങ്കിലും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും നന്ദകുമാര്‍.