കോട്ടയം: സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും, സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരുന്നത് വഴി ലോകത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ഓൾ ഇന്ത്യ വീരശൈവ മഹാസഭ വനിത സമാജം സംസ്ഥാന പ്രസിഡന്റ് ഓമന മോഹനൻ. ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ല വനിതാ സമാജത്തിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഓമന മോഹനൻ.
അക്കമഹാ ദേവി നഗർ ഏറ്റുമാനൂർ വ്യാപാര ഭവൻ ഹാളിൽ നടന്ന കുടുംബ സംഗമത്തിൽ AIVM വനിതാ സമാജം ജില്ലാ പ്രസിഡന്റ് ബിന്ദു വിനോദ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു വനിതകളും സംരംഭകവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ്,പി ആർ വിനീതയ്ക്ക് സ്ത്രീശക്തി പുരസ്കാരം വിതരണം ചെയ്തു. ആധുനിക ലോകവും, വനിതകളും എന്ന വിഷയത്തിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ഒ എം ശാലിന പ്രഭാഷണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പ്രസിഡന്റ് പി.സി രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി പി റ്റി സുതീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മനോജ് പാലാ, പ്രിയ എ സി , വനിതാ സമാജം സംസ്ഥാന സെക്രട്ടറി പ്രമീള മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കനകമ്മ രാജു, എന്നിവർ ആശംസ പ്രസംഗം നടത്തി. വനിതാ സമാജം ജില്ലാ ജനറൽ സെക്രട്ടറി സുബി സുരേഷ് സ്വാഗതവും, ജില്ലാ ഖജാൻജി സ്മിതാ ബാബു കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിൽ കിത്തൂർ റാണി ചെന്നമ്മ പുരസ്കാരം വിതരണം ചെയ്തു. വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.