അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം ശക്തിപ്പെടുത്തും : എസ് ജയശങ്കർ 

ന്യൂഡൽഹി : രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം ശക്തിപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിര്‍മ്മാ ണ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാക്കാൻ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്‌ട്രീയ രക്ഷാ സര്‍വ്വകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

” നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിനു ശേഷമാണ് അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ കമ്മീഷനുകളുടെ നേിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ കണക്കിലെടുത്തത്. 1962-ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ കാണിച്ച അവഗണനയാണ് ഇന്ത്യ നേരിട്ട തിരിച്ചടികള്‍ക്ക് പ്രധാന കാരണം. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനായി അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.” – എസ്. ജയശങ്കര്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയുധങ്ങള്‍ വാങ്ങുന്നതും നിര്‍മ്മിക്കുന്നതും ഇന്ത്യയുടെ പ്രതിരോധമേഖല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രതിരോധ മേഖല ശക്തിപ്പെടുത്തതുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാന സൗകരക്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നതും രാജ്യാ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ പാതകളുടെ നിര്‍മ്മാണം രണ്ടിരട്ടി വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തുരങ്കങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഇരട്ടി വേഗത്തിലും നടക്കുന്നു. ലഡാക്കിലേക്കും തവാങിലേക്കും എത്തിപ്പെടാൻ കണക്റ്റിവിറ്റി പാതകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം രാജ്യത്തിന്റെ സുരക്ഷ മുന്നില്‍ കണ്ടും 1962-ലെ തിരിച്ചടികളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.