തിരുവല്ല: തിരുവല്ല ജെസിഐയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 10 ദിവസത്തിൽ അധികമായി നടന്നുവരുന്ന പരീക്ഷ ഒരുക്ക പരിശീലന പരിപാടി തിരുവല്ലയിലുള്ള സ്കൂളുകൾക്ക് നൽകി. എസ്.സി.എസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് തോമസ് ഇരുവല്ലിപ്ര, ബാലികാമഠം തിരുമൂലപുരം, എസ്എൻവി ഇരുവല്ലിപ്ര, ശങ്കരമംഗലം കവിയൂർ, സിഎംഎസ് മുണ്ടികപ്പള്ളി, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വള്ളംകുളം എന്നീ സ്കൂളുകൾക്കും തിരുവല്ലയിലും സമീപ പ്രദേശങ്ങളിലും ഉള്ള പതിനഞ്ചോളം സ്കൂളുകളിലെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥികൾക്കുമാണ് പരിശീലനം നൽകിയത്. കുട്ടികളുടെ പരീക്ഷാ പേടി അകറ്റുവാനും, പരീക്ഷയെ അഭിമുഖീകരിക്കുവാനും, വിജയത്തിലേക്ക് പോകാനും, പരീക്ഷ പേടി അകറ്റുന്ന മോട്ടിവേഷൻ ക്ലാസ്സുകളുമാണ് തിരുവല്ല ജെസിഐ യുടെ ആഭിമുഖ്യത്തിൽ നടത്തിയത്.
തിരുവല്ല ജെസിഐ പ്രസിഡന്റും ട്രെയിനറുമായ ജെഎഫ്പി ജെറി ജോഷി, തിരുവല്ല ജെസിഐ മുൻ പ്രസിഡന്റ് ജെഎഫ്എസ് ശ്യാംകുമാർ എന്നിവരാണ് ട്രെയിനിങ്ങിന് നേതൃത്വം നൽകിയത്. തിരുവല്ല ജെ സി ഐയുടെ ഭാരവാഹികളായ ദിലീപ് എടത്തല, നിതിൻ, ലിബിൻ, ടോജി സെബാസ്റ്റ്യൻ, സുജിത് കുമാർ, കുര്യൻ തുടങ്ങിയവർ പരിശീലന പരിപാടികളുമായുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു. കഴിഞ്ഞ 10 ദിവസത്തിൽ അധികമായി നടന്നുവരുന്ന പരിശീലന പരിപാടികളിലൂടെ തിരുവല്ലയിലും സമീപപ്രദേശങ്ങളിലും ഉള്ള സ്കൂളുകളിലെ ആയിരത്തിൽ അധികം വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട സംശയനിവാരണം, അതുപോലെ പരീക്ഷയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ, പരീക്ഷ ധൈര്യമായി നേരിടാനുള്ള ശക്തിയും പകർന്നുകൊടുക്കുവാൻ ഈ ക്ലാസ്സിലൂടെ പ്രയോജനപ്പെട്ടു. ഇതുപോലെയുള്ള പരിശീലന പരിപാടികൾ നടത്തുന്ന സംഘടനയാണ് തിരുവല്ല ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI) എന്ന സംഘടന.