മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ചര്‍മ്മത്തിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് സ്കിന്‍ ക്യാന്‍സര്‍ അഥവാ ത്വക്കിലെ അര്‍ബുദം. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കോശത്തിന്റെ ഡിഎൻഎയെ നശിപ്പിക്കുന്നത് മൂലവും പ്രതിരോധശേഷി ദുര്‍ബലമാകുന്നതു മൂലവും സ്കിന്‍ ക്യാന്‍സര്‍ സാധ്യത കൂടാം. ത്വക്കിലെ അര്‍ബുദത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
- ചര്‍മ്മത്ത് കാണപ്പെടുന്ന മറുകുകള്‍
ചര്‍മ്മത്ത് കാണപ്പെടുന്ന പുതിയ മറുകുകള്‍ സ്കിന്‍ ക്യാന്‍സറിന്റെ ഒരു പ്രധാന ലക്ഷണമാണ്. പ്രത്യേകിച്ച് മുപ്പത് വയസു കഴിഞ്ഞതിന് ശേഷം ഇത്തരം മറുകുകള്‍ വരുന്നെങ്കില്‍, അതിനെ നിസാരമായി കാണേണ്ട.
- മറുകിന്‍റെ വലുപ്പം, നിറം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെയുള്ള മറുകിന്റെ വലുപ്പത്തില്‍ ഉണ്ടാകുന്ന മാറ്റം, നിറം, ഇതില്‍ നിന്ന് രക്തം വരുന്നത്, ഇവയില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നത് തുടങ്ങിയവയെല്ലാം സ്കിന്‍ ക്യാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു.
- ചര്‍മ്മത്തിലെ നിറംമാറ്റം, ചൊറിച്ചില്‍
ചര്‍മ്മത്തിലെ നിറംമാറ്റം, മുറിവുകള്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെല്ലാം സ്കിന്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
- നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍
നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക, തൊലിപ്പുറത്ത് പുകച്ചില്‍, രക്തം പൊടിയല്‍ എന്നിവയൊക്കെ സ്കിന്‍ ക്യാന്‍സറിന്‍റെ ലക്ഷണമാകാം.
- മറുകിന്‍റെ ചുറ്റുമുള്ള ചുവന്ന പാടുകള്‍
മറുകിന്‍റെ ചുറ്റും കാണപ്പെടുന്ന ചുവന്ന പാടുകളും ചിലപ്പോള്‍ മെലനോമയുടെ സൂചനയാകാം.
ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.