മാനന്തവാടി: തിരുനെല്ലിക്കടുത്ത അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. ഒൻപത് പേർക്ക് പരിക്കേറ്റു. ജൽ ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം സ്വദേശിയാണ് മരിച്ചത്. അതേസമയം, മരിച്ചയാളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Advertisements