ജെസ്നയുടെ തിരോധാനത്തിന് പിന്നില്‍ ചതിയാണോ ? സിബിഐ വീണ്ടും അന്വേഷണം തുടങ്ങി: ആറു മാസത്തിനുള്ളിൽ ഒന്നും കണ്ടെത്താനാവുന്നില്ലെങ്കിൽ അന്വേഷണം അവസാനിപ്പിക്കാമെന്ന് പിതാവ് 

എരുമേലി : വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്‌നക്ക് എന്ത് സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ സിജെഎം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശത്തിന് പിന്നാലെ സിബിഐ വീണ്ടും അന്വേഷണം തുടങ്ങി. സിബിഐ നടത്തിയ ആദ്യ അന്വേഷണത്തില്‍ ശ്രദ്ധിക്കാതെ പോയ വ്യക്തികളെയും സാഹചര്യങ്ങളെയും കുറിച്ചാണ് അഞ്ചംഗ സ്പെഷല്‍ ടീം അന്വേഷണം നടത്തിവരുന്നത്. എരുമേലി, മുണ്ടക്കയം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ ശാസ്ത്രീയമായ രീതിയിലാണ് അന്വേഷണം നടന്നുവരുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്നയെ 2018 മാര്‍ച്ച്‌ 22നാണ് കാണാതായത്. ജെസ്നയ്ക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന സിബിഐയുടെ ആദ്യ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നായിരുന്നു ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫിന്റെ ഹര്‍ജി. താന്‍ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

Advertisements

പിതാവ് ഹാജരാക്കിയ തെളിവുകളും കേസ് ഡയറിയും ഒത്തുനോക്കി പിതാവ് ചൂണ്ടിക്കാട്ടിയ തെളിവുകള്‍ സിബിഐ പരിശോധിച്ചില്ലെന്ന് വ്യക്തമായതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവുണ്ടായത്. താന്‍ നല്‍കിയ തെളിവുകളില്‍ ആറു മാസമെങ്കിലും സിബിഐ അന്വേഷിക്കണമെന്നും ഒന്നും കണ്ടെത്താനാവുന്നില്ലെങ്കില്‍ തെളിയാത്ത കേസായി തള്ളാമെന്നും ജയിംസ് ജോസഫ് കോടതിയെ അറിയിച്ചിരുന്നു. മുണ്ടക്കയത്തിനു സമീപം ഒരു കേന്ദ്രത്തില്‍ ജെസ്ന വ്യാഴാഴ്ചകളില്‍ പ്രാര്‍ഥനയ്ക്ക് പോയിരുന്ന സാഹചര്യം, ദുരൂഹസാഹചര്യത്തിലുള്ള ചില ഫോട്ടോകള്‍, സൗഹൃദം എന്നിവയെല്ലാം അന്വേഷണപരിധിയിലുണ്ട്. ഏതാനും സഹപാഠികള്‍, അധ്യാപകര്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസില്‍ സിബിഐ പല കാര്യങ്ങളും വിട്ടു പോയെന്ന് പിതാവ് ചൂണ്ടിക്കാട്ടിരുന്നു. എന്നാല്‍ ജെസ്‌നയുടെ പിതാവ് നല്‍കിയതടക്കമുള്ള നിരവധി കാര്യങ്ങള്‍ എല്ലാം വിശദമായി അന്വേഷിച്ചതാണെന്നും വിശ്വസനീയമല്ലാത്ത മൊഴികള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞുവെന്നും സിബിഐ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പത്തനംതിട്ട മുക്കൂട്ടുതറയില്‍ കുന്നത്ത് ജയിംസിന്റെ മൂന്നുമക്കളില്‍ ഒരാളായിരുന്നു ജസ്‌ന മരിയ ജെയിംസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക് കോളജില്‍ രണ്ടാം വര്‍ഷം ബികോം വിദ്യാര്‍ഥിനി. 2018 മാര്‍ച്ച്‌ 22 ന് രാവിലെ 9.30 ന് മുക്കൂട്ടതറയിലെ വീട്ടില്‍ നിന്നും ആന്റിയുടെ വീട്ടിലേക്ക് ഇറങ്ങിയാതിരുന്നു ജസ്‌ന. വീട്ടില് നിന്ന് ഇറങ്ങിയ ഓട്ടോയില്‍ കയറി മുക്കൂട്ടുതറയില്‍ എത്തി. അവിടുന്ന് ബസില്‍ കയറി എരുമേലിയില്‍ ഇറങ്ങുന്നതുവരെ ജസ്‌നയെ കണ്ടവരുണ്ടായിരുന്നു. ലോക്കല്‍ പൊലീസ് അന്വേഷണം വീട്ടുകാരെ ചുറ്റിപ്പറ്റിയായിരുന്നു. ജസ്‌നയുടെ ഫോണിലേക്ക് അവസാനത്തെ കോള്‍ ചെയ്ത സുഹൃത്തും അന്വേഷണപരിധിയിലായി.

സിനിമയെ പോലും വെല്ലുന്ന ജെസ്ന തിരോധാനം ആദ്യം അന്വേഷിച്ചത് ലോക്കല്‍ പൊലീസായിരുന്നു. പിന്നീട് സൈബര്‍ സെല്ലിനെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചു. ലക്ഷക്കണക്കിന് കോളുകളാണ് ഈ സമയത്ത് പരിശോധിച്ചത്. തുമ്ബത്ത് എത്തുമ്ബോഴേക്കും വീണ്ടും വഴുതിപ്പോകുന്ന അപൂര്‍വ്വ കേസാണ് ജെസ്നയുടേയെന്ന് ഒരുഘട്ടത്തില്‍ അന്വേഷണ സംഘം വിധിയെഴുതുകയും ചെയ്തു. എരുമേലി, മുണ്ടക്കയം, കാഞ്ഞിരപ്പളി ഈ ട്രയാങ്കിളില്‍ ജെസ്ന ഉണ്ടാകുമെന്ന് റിട്ടയേര്‍ഡ് എസ്. പി. ജോര്‍ജ് ജോസഫ് വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിന്റെ യൂട്യൂബ് വിഡിയോയിലൂടെയായിരുന്നു പ്രതികരണം. ജെസ്ന, അന്നും ഉണ്ട്, ഇന്നും ഉണ്ട് അവിടെ എന്ന് അദ്ദേഹം പറയുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് പത്തൊമ്ബതോളം തവണ ഇരുപത്തൊന്നാം തീയതി, മെസ്സേജ് ഇട്ടിട്ടുണ്ട്. 

അപ്പോള്‍ ജെസ്‌നയ്ക്ക് ഒരു മനോദുഃഖം ഉണ്ടായിരുന്നു. അതെന്താണെന്ന്, ലോക്കല്‍ പൊലീസോ, ക്രൈംബ്രാഞ്ചോ, സിബിഐ ഒ, കണ്ടെത്തിയിട്ടില്ല. അതാണ് കേസ് തെളിയാത്തതെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ നാല്പത്തെട്ട് മണിക്കൂര്‍ പോലീസ് വെറുതെ പാഴാക്കി. ജെസ്നയുടെ ‘അമ്മ’ എട്ട് മാസം ആശുപത്രിയില്‍ കിടന്നു. ആ സമയങ്ങളില്‍ പല പള്ളികളിലും ജെസ്ന പ്രാര്‍ത്ഥിക്കാന്‍ പോയി. പക്ഷെ ഇതേ പറ്റി, ലോക്കല്‍ പോലീസ് ഒരു അന്വേഷണവും നടത്തിയില്ല. സിബിഐ വന്നപ്പോള്‍ ചിലതൊക്കെ തെളിഞ്ഞു. നിബിന്‍ ശങ്കര്‍ എന്ന സബ് ഇന്‍സ്‌പെക്ടറാണ് അന്വേഷിക്കുന്നത്. അദ്ദേഹത്തിന്റെ അന്വേഷണത്തില്‍ ഇതിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് കണ്ടെത്തി. അത് വളരെ നല്ലൊരു അന്വേഷണമാണ്. പക്ഷെ എന്ത് സംഭവിച്ചു എന്ന് അറിയാതെ, സിബിഐയും, ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും പല കഥകള്‍ മെനഞ്ഞു. തല്പര കക്ഷികള്‍ ചേര്‍ന്ന് ഉണ്ടാക്കിയ കഥയില്‍ പോലീസും, ക്രൈംബ്രാഞ്ചും വീണാണ് കരുതുന്നതെന്ന് ജോര്‍ജ് ജോസഫ്, പറയുന്നു.

ജെസ്നയെ കാണാതെ പോയ ഇടത് എന്ത് സംഭവിച്ചുവെന്ന് , അന്വേഷിച്ചില്ല. എന്താണ് ജെസ്നയുടെ ദുഃഖം അത് അന്വേഷിച്ചില്ല. ‘അമ്മ മരിച്ചതിന് ശേഷം മൂത്ത മകള്‍ ജെഫി അതീവ ദുഃഖത്തിലായിരുന്നു. പക്ഷെ ജെസ്ന അതില്‍ നിന്ന്, വേഗം റിക്കവറായി. ‘അമ്മ മരിച്ച ശേഷം ആ കുട്ടി, തലമുടി വെട്ടി.. കുറച്ച്‌ കൂടി സുന്ദരിയായി. ഇത് സിബിഐയുടെ സ്റ്റേറ്റ്‌മെന്റില്‍ കണ്ടതാണെന്ന് അദ്ദേഹം പറയുന്നു. അതൊന്നും പക്ഷെ പ്രൂവ് ചെയ്തില്ല.

മൂത്തമകള്‍ ‘അമ്മ മരിച്ച ദുഃഖത്തില്‍ ഇരിക്കുമ്ബോള്‍, അതേ ദുഃഖത്തിലായിരുന്ന ജെസ്നയും അതില്‍ നിന്ന് പെട്ടന്ന് റിക്കവര്‍ ആകുന്നു. സന്തോഷവതിയാകുന്നു. അതുമായിട്ട് ബന്ധപ്പെട്ട് ഒരു ദുഃഖം വന്നു. അത് എന്താണെന്ന് ആരും കണ്ടെത്തിയിട്ടില്ല. ഫസ്റ്റ് ഡിസിയില്‍ ഈ കുട്ടി ഹോസ്റ്റലില്‍ ആണ് നിന്നത്. ഹോസ്റ്റല്‍ മുറിയില്‍ ഉണ്ടായിരുന്നവരുടെ ചലനം ജെസ്‌നയ്ക്കും, ജെസ്നയുടെ ചലങ്ങള്‍ അവര്‍ക്കും അറിയാം. അവിടെ ഡീപ്പായി സിബിഐയും, ക്രൈംബ്രാഞ്ചും അന്വേഷിച്ചില്ല. അവിടം കൊണ്ടാണ് കേസ് പാളിപ്പോയത്. ജെസ്‌നയ്ക്ക് ആരുമായെങ്കിലും, ബന്ധമുണ്ടോ, ആരുമായെങ്കിലും അടുപ്പമുണ്ടോ എന്നൊക്കെ അവരുവഴിയെ അറിയാന്‍ കഴിയു. അത് ലോക്കല്‍ പോലീസും, സിബിഐയും യൂസ് ചെയ്തില്ല. തിരോധാനത്തിന് പിന്നില്‍ ചതിയാണോ എന്നും സംശയിക്കുന്നതായി അദ്ദേഹം പറയുന്നു. ഇതിനോട് ചേര്‍ത്ത് വയ്ക്കുന്നതാണ് പുതിയ അന്വേഷണ നീക്കം.

Hot Topics

Related Articles