കോട്ടയം: ഡൽഹിയിൽ നടന്ന ജീറ്റ് കുഡോ നാഷണൽ ചാമ്പ്യൻഷിപ്പിൽ ഇത്തിത്താനം സ്വദേശിനികളായ പെൺകുട്ടികൾക്ക് സ്വർണം. കോട്ടയം ഇത്തിത്താനം മംഗലശേരി അനിലിന്റെ മകൾ മാനസി, ഇത്തിത്താനം സ്വദേശി വിനോദിന്റെ മകൾ ഭദ്ര എന്നിവരാണ് സ്വർണം നേടിയത്. 47 കിലോ വിഭാഗത്തിലാണ് മാനസി സ്വർണം നേടിയത്. ഭദ്ര 42 കിലോ വിഭാഗത്തിലാണ് സ്വർണമണിഞ്ഞത്. അസോസിയേഷൻ ഓഫ് ഓൾ ഇന്ത്യ ജീറ്റ് കുഡോ ഫെഡറേഷനാണ് മത്സരം സംഘടിപ്പിച്ചത്.
Advertisements