തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കൻ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ തുടരുമെന്ന് അറിയിപ്പ്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റും വീശും. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് (മെയ്‌ 22) അതിതീവ്രമായ മഴയ്ക്കും, നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ്‌ 25 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisements

തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യുനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമർദ്ദം മെയ് 24 രാവിലെയോടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കു കിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കും. വടക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

Hot Topics

Related Articles