കോട്ടയം: ആർ .എസ് .എസ് നേതാവ് പാലക്കാട്ടെ സഞ്ജിതിന്റെ കൊലപാതകത്തിൽ ജിഹാദി ഭീകര ബന്ധം പകൽ പോലെ സ്പഷ്ടമായിട്ടും കേസ് എൻ.ഐ.എ യ്ക്ക് വിടാതെ സംസ്ഥാന ഭരണകൂടം തീവ്രവാദികളെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെ ന്നും ,സി.പി.എമ്മിന്റെ ഭീകര പ്രവർത്തനത്തോടുള്ള നിലപാടിന് നാളുകളിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ.എസ് രാധാകൃഷ്ണൻ.
വോട്ട് ബാങ്കിന് വേണ്ടി ജിഹാദി ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ ഭരണപക്ഷവും ,പ്രതിപക്ഷവും സംസ്ഥാനത്തു മാറി മാറി മത്സരിക്കുകയാണ്.പാലക്കാട്ടെ സഞ്ജിതിന്റെ കൊലപാതക കേസ് സംസ്ഥാന സർക്കാർ എൻ ഐ എ യ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിച്ചു ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ സമര ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീവ്രവാദ ശക്തികൾ നടപ്പിലാക്കുന്ന വിധ്വംസക പ്രവർത്തനങ്ങളിൽ ഏറ്റവും ഭയാനകമായിട്ടുള്ളത് ഹലാൽ ആണ് .കപട മതേതരത്വത്തിന്റെ പേരിൽ ആഹാരത്തിൽ വിസർജ്യം ചേർത്ത് വിളമ്പുന്ന സംസ്കാരം ഒരു കാരണവശാലും അംഗീകരിച്ചു കൂടാ. ഭീകരവാദ പ്രസ്ഥാനങ്ങളുടെ പ്രവർത്തങ്ങളെ പിന്തുണയ്ക്കുന്നതിൽ ഭരണ പ്രതിപക്ഷങ്ങൾ ഇരട്ട സഹോദരങ്ങളാണ്.നാടിനോട് യാതൊരു കൂറും പുലർത്താത്ത മുഖ്യമന്ത്രിയാണ് പിണറായി .സ്വന്തം സഖാക്കളെയും ഭീകരരെയും തെരഞ്ഞെടുക്കേണ്ട ഒരു സാഹചര്യം വന്നാൽ പിണറായി ഭീകരർക്കൊപ്പം ആയിരിക്കും നിലനിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അധ്യക്ഷത വഹിച്ചു. ജില്ലയിൽ എസ്.ഡി.പി.ഐ -സി.പി.എം രഹസ്യ ബന്ധങ്ങളിലൂടെ പല പ്രദേശത്തും ഡി വൈ എഫ് ഐ ക്കാർ അഴിഞ്ഞാടുന്നുണ്ടെന്നും ,പോലീസ് നോക്കുകുത്തികളായി നിൽക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും ലിജിൻ ലാൽ യോഗത്തിൽ സൂചന നൽകി.
ബിജെപി ദേശിയ കൌൺസിൽ അംഗം അഡ്വ.ജി .രാമൻ നായർ ,സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ.പി.ജെ തോമസ്,കെ.ജി രാജ്മോഹൻ, പ്രൊഫ.ബി .വിജയകുമാർ,അഡ്വ.എം .എസ് കരുണാകരൻ, ബി.രാധാകൃഷ്ണ മേനോൻ ,എൻ..കെ ശശികുമാർ, കെ.ഗുപ്തൻ,,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ജി ബിജുകുമാർ, എസ് .രതീഷ്എന്നിവർ പ്രസംഗിച്ചു.മേഖല ഭാരവാഹികളായ എം.ബി രാജഗോപാൽ ,എൻ.പി കൃഷ്ണകുമാർ ,ടി.എൻ ഹരികുമാർ ,ജില്ലാ ഭാരവാഹികളായ കെ .പി ഭുവനേഷ് ,റീബ വർക്കി ,മിനർവ മോഹൻ,എം ആർ അനിൽകുമാർ ,സോബിൻ ലാൽ ,ലാൽ കൃഷ്ണ ,ലേഖ അശോകൻ ,ശ്രീജിത്ത് കൃഷ്ണൻ ,മോർച്ച ജില്ലാ പ്രെസിഡന്റുമാരായ ദേവകി ടീച്ചർ ,ജയപ്രകാശ് വാകത്താനം ,പ്രദീപ് കുമാർ,ടി വി മിത്രലാൽ .സംസ്ഥാന കൌൺസിൽ അംഗങ്ങൾ ആയ സി.എൻ സുബാഷ് ,ധീരസിംഹൻ ,ജോസഫ് പട്ടിത്താനം ,രാജൻ മേടക്കൽ ,പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആശ ഗിരീഷ് എന്നിവർ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.