സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ : എൻജിനീയർമാർക്ക് എതിരെ ഹൈക്കോടതി : പണി അറിയില്ലെങ്കിൽ രാജിവെക്കണം

കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. റോഡിലെ കുഴി അടയ്ക്കുന്ന പണി അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണമെന്ന് ഹൈക്കോടതി.

റോഡുകളുടെ ശോചനീയാവസ്ഥയിൽ വീണ്ടും ഇടപെട്ടാണ് ഹൈക്കോടതി രംഗത്ത് എത്തിയിരിക്കുന്നത്. നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൃത്യമായി നന്നാക്കി ഇല്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കും എന്ന് മുന്നറിയിപ്പ്. എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണിയുടെ വിവരം നൽകാൻ സർക്കാരിന് നിർദ്ദേശം. തകർന്ന റോഡുകൾ ഉടൻ നന്നാക്കാൻ വഴിയില്ലെന്ന കൊച്ചി നഗരസഭയുടെ വാദം തള്ളി. ന്യായീകരണം നിർത്തി  പുതിയ ആശയം നടപ്പാക്കണമെന്ന് ഹൈക്കോടതി.

Hot Topics

Related Articles