ജില്ലാ വികസന കമ്മിഷണറുടെ കർശന നിർദേശം പീരുമേട് താലൂക്ക് ആശുപത്രിയിൽ 108 ആംബുലൻസ് സേവനം 24 മണിക്കൂറും

പീരുമേട് : തോട്ടം തൊഴിലാളികൾ തിങ്ങി പാർക്കുന്ന പീരുമേട്ടിൽ 108 ആംബുലൻസിന്റെ സേവനം 24 മണിക്കൂറാക്കാൻ ജില്ലാ വികസന കമ്മിഷണറുടെ നിർദേശം.

Advertisements

ജില്ലാ കളക്ടർ, എം എൽ എ, ഡി സി സി, ഡി എം ഒ എന്നിവരുടെ സാന്നിധ്യത്തിൽ കഴിയാഴ്ച ചേർന്ന യോഗത്തിൽ 108
ആംബുലൻസ് സേവനം
24മണിക്കൂർ ആക്കണമെന്ന തീരുമാനം നടപ്പാക്കത്തതിനാലാണ് ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ ഐ എ എസ് ഇന്ന് മുതൽ ആംബുലൻസ് സേവനം ലഭ്യമാക്കാൻ നിർദ്ദേശിച്ചത്.. വൈകിട്ട് ആറ് മണിക്ക് ശേഷം 108 ആംബുലൻസ് സേവനം താലൂക്ക് ആശുപത്രിയിൽ ലഭ്യമല്ലയിരുന്നു. തൻമൂലം ആശുപത്രി ജീവനക്കാരും രോഗികളുടെ ബന്ധുക്കളും തമ്മിൽ വാക്കുതർക്കങ്ങളും ഇവിടെ പതിവായിരുന്നു.
തുടർന്നാണ് ഇടുക്കി ജില്ലാ വികസന കമ്മിഷണർ കർശന നിർദേശം ബന്ധപെട്ടവർക്ക് നൽകിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.