കൊച്ചി:ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രൽ മാനേജ്മെന്റ് സ്റ്റഡീസിന്റെ (ജിഐഐഎംഎസ്) ആഭിമുഖ്യത്തിൽ ജിഐഐഎംഎസ് ഓൾ കേരള ബെസ്റ്റ് മാനേജർ 2022 സീസൺ-7-ന്റെ ഗ്രാൻഡ് ഫിനാലെ സംഘടിപ്പിച്ചു. ജിഐഐഎംഎസ് പാലാരിവട്ടം കാമ്പസിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കൊച്ചി രാജഗിരി കോളേജിലെ മൗലിക എം 50,000 രൂപ അടങ്ങുന്ന ഒന്നാം സമ്മാനത്തിന് അർഹയായി. 30,000 രൂപയുടെ രണ്ടാം സമ്മാനം കളമശ്ശേരി സെന്റ് പോൾസ് കോളേജിലെ ജോസഫ് ജെയ്സണും അതേ കോളേജിലെ തന്നെ ഹരികൃഷ്ണ ടി.പി 20,000 രൂപയുടെ മൂന്നാം സമ്മാനവും നേടി. എറണാകുളം മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ് ഐഎഎസ്, സാമൂഹ്യ പ്രവർത്തകൻ സി.ജി. രാജഗോപാൽ, ജിഐഐഎംഎസ് സിഇഒ എസ്. എസ്. ശ്രീജിത്ത് എന്നിവർ സമ്മാനദാനം നിർവഹിച്ചു.