മുംബൈ: രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരായ റിലയന്‍സ് ജിയോ 19 രൂപ, 29 രൂപ പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി. കുറഞ്ഞ ദൈര്‍ഘ്യമുള്ള അധിക ഡാറ്റ പ്ലാനുകള്‍ എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ സ്വീകാര്യമായ ഈ പാക്കേജുകളില്‍ വന്ന മാറ്റം ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്താനുള്ള ജിയോയുടെ തന്ത്രത്തിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് ടെലികോംടോക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ പുതുവര്‍ഷത്തിന് മുമ്പ് വലിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. 19 രൂപ, 29 രൂപ അഫോര്‍ഡബിള്‍ പ്ലാനുകളുടെ വാലിഡിറ്റി ജിയോ തിരുത്തി. ഈ രണ്ട് പ്ലാനുകളും റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ബേസിക് പ്ലാനിന്‍റെ വാലിഡിറ്റി തീരും വരെ നേരത്തെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അതായത്, 70 ദിവസം വാലിഡിറ്റിയുള്ള ബേസിക് ഡാറ്റ പ്ലാനാണ് ഒരു ജിയോ ഉപഭോക്താവ് ഉപയോഗിക്കുന്നതെങ്കില്‍ 19 രൂപയുടെയോ 29 രൂപയുടെയോ അധിക ഡാറ്റ വൗച്ചര്‍ അതിന്‍റെ ഡാറ്റ പരിധി അവസാനിക്കുന്നത് വരെയോ, അല്ലെങ്കില്‍ 70 ദിവസം തികയുന്നത് വരെയോ ഉപയോഗിക്കാന്‍ ഇതുവരെ ഉപഭോക്താവിന് അവസരമുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ജിയോയുടെ പുതുക്കിയ പോളിസി പ്രകാരം 19 രൂപ റീച്ചാര്‍ജ് പ്ലാനിന് ഒരു ദിവസം മാത്രമേ വാലിഡിറ്റി ലഭിക്കുകയുള്ളൂ. സമാനമായി 29 രൂപ റീച്ചാര്‍ജ് പ്ലാനിന്‍റെ വാലിഡിറ്റി രണ്ട് ദിവസമായും റിലയന്‍സ് ജിയോ ഇപ്പോള്‍ നിജപ്പെടുത്തി. ബേസിക് ആക്റ്റീവ് പ്ലാനിന്‍റെ അതേ കാലയളവിലേക്ക് നേരത്തെ 29 രൂപ അധിക ഡാറ്റ വൗച്ചറിനും വാലിഡിറ്റി ജിയോ നല്‍കുന്നുണ്ടായിരുന്നു. പുതിയ മാറ്റത്തോടെ ഡാറ്റ പൂര്‍ണമായും ഉപയോഗിച്ചില്ലെങ്കിലും വാലിഡിറ്റി അവസാനിച്ചാല്‍ വീണ്ടും ഡാറ്റയ്ക്കായി റീച്ചാര്‍ജ് ചെയ്യേണ്ടിവരും. ഉപഭോക്താക്കളില്‍ നിന്ന് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള ജിയോയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.