എറണാകുളം : പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജിഷയുട മാതാവ് രാജശ്രീ . പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ കൊലപതക കഥ പറയുന്ന നിപ്പ എന്ന മലയാള സിനിമ റിലീസായതിന് പിന്നാലെയാണ് രാജശ്രീയുടെ പുതിയ വെളിപ്പെടുത്തൽ . കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കൊലപാതകമായിരുന്നു ജിഷയുടേത്. കേസിൽ തെളിവുകൾ ഉണ്ടായിരുന്നിട്ടും പ്രതിയെ പിടികൂടാൻ കഴിയാതെ പോലീസ് വലഞ്ഞു. ഇതേ തുടർന്ന് വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസിന് പ്രതിയെ പിടികൂടാനായത്.
ഏറെ നാളുകൾ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ അന്യ സംസ്ഥാന തൊഴിലാളിയായ അമിറുൾ ഇസ്ലാം പോലീസ് പിടിയിലാകുകയായിരുന്നു. എന്നാൽ ഇപ്പോൾ അമിറുൾ ഒറ്റയ്ക്കല്ല കൊല നടത്തിയത് എന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജിഷയുടെ മാതാവ് രാജശ്രീ. ഒറ്റയ്ക്ക് ഒരാൾക്ക് കൊല നടത്താൻ കഴിയില്ല. ഇപ്പോഴും മറഞ്ഞിരിക്കുന്ന പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്നും രാജശ്രീ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിപ്പ സിനിമയിൽ പറയുന്നതും അത് തന്നെയാണ്. ഒന്നിലധികം പ്രതികൾ ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്. അവരെ കണ്ടെത്താൻ ഇടപെടൽ ഉണ്ടാവണം. സിനിമ ഞാൻ തീയറ്ററിൽ പോയി കണ്ടു. മികച്ച സിനിമയാണ് നിപ്പ. സിനിമയിൽ പറയുന്നത് തന്നെയാണ് സത്യം. തന്റെ മകളുടെ കഥ പറയുന്ന സിനിമ മുഴുവൻ ആളുകളും തീർച്ചയായും കാണണമെന്നും രാജശ്രീ പറഞ്ഞു.
മാധ്യമ പ്രവർത്തകൻ കൂടിയായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ബെന്നി ആശംസയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സലിം കുമാർ , ദേവൻ , ബാബു ആന്റണി , ജോണി ആന്റണി, ലാൽ ജോസ് , കുളപ്പുള്ളി ലീല എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം കഴിഞ്ഞ 26 നാണ് റിലീസായത്. ‘