തിരുവനന്തപുരം : കേരളത്തില്‍ ജെ.എൻ.-1 ഉപവകഭേദം കണ്ടെത്തിയതുസംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.മാസങ്ങള്‍ക്കു മുൻപ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങിന് വിധേയരാക്കിയപ്പോള്‍ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതായതുകൊണ്ട് നമ്മള്‍ ജനിതകശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നുമാത്രമേയുള്ളൂ. വളരെ സൂക്ഷ്മമായി നിലവിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അനുബന്ധരോഗങ്ങളുള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തില്‍ വ്യാപനശേഷിയുള്ള വൈറസാണ് ജെ.എൻ. 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയില്‍ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെ.എൻ. 1 വകഭേദം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.