ഡല്‍ഹി :ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ മുതല്‍ വോട്ടെണല്‍ ആരംഭിക്കും.ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. ഇടതു വിദ്യാര്‍ഥി സംഘടനകളായ ഐസ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഡിഎസ്‌എഫ് എന്നിവ സഖ്യത്തിലാണ് മത്സരിക്കുന്നത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സെന്‍ട്രല്‍ സീറ്റുകള്‍ക്കു പുറമേ 42 കൗണ്‍സിലര്‍മാരെയും തിരഞ്ഞെടുക്കും.എബിവിപി, എന്‍എസയുഐ, ആര്‍ജെഡിയുടെ വിദ്യാര്‍ഥി വിഭാഗമായ ഛാത്ര രാഷ്ട്രീയ ജനതാദള്‍, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് എന്നീ സംഘടനകളും മത്സര രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു വിദ്യാര്‍ഥി സഖ്യമാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് സംഘര്‍ഷങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.