ന്യൂസ് ഡെസ്ക് : സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് മിക്കവരുടെയും ആഗ്രഹമാണ്. ഇപ്പോഴിതാ ഇതിനൊരു മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യൻ തപാല്‍ വകുപ്പ്.വെറും 5,000 രൂപ മുതല്‍ മുടക്കില്‍ സ്വന്തമായി ഒരു ഫ്രാഞ്ചൈസി തുറക്കാൻ അനുവദിക്കുന്ന പദ്ധതിയാണ് തപാല്‍ വകുപ്പിന് കീഴില്‍ സജ്ജമാക്കിയിരിക്കുന്നത്.
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീം എന്ന പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
1. സംരംഭകർ ഒരു ഇന്ത്യൻ പൗരനോ അല്ലെങ്കില്‍ ഇന്ത്യൻ വംശജനോ ആയിരിക്കണം.
2. കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം.
3. ഏതെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്.
4. സാധുവായ ഒരു ബിസിനസ് വിലാസവും ബന്ധപ്പെടാനുള്ള നമ്പറും ഉണ്ടായിരിക്കണം.
5. അപേക്ഷകന് അംഗീകൃത സ്‌കൂളില്‍ നിന്നും എട്ടാം ക്ലാസ് പാസായതിന്റെയെങ്കിലും സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഓണ്‍ലൈൻ അല്ലെങ്കില്‍ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇന്ത്യൻ തപാല്‍ വകുപ്പുമായി ധാരണാ പത്രത്തില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്.പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയില്‍ നിന്നുമുള്ള വരുമാനം കമ്മീഷൻ ഘടനെ അടിസ്ഥാനമാക്കിയാകും ലഭ്യമാകുക. പോസ്റ്റ് ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കമ്മീഷൻ നിരക്കുകളും ഇതില്‍ പരാമർശിക്കും.
ഫീസ്
പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി സ്‌കീമിനുള്ള അപേക്ഷകർ 5000 രൂപയാണ് ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേന നല്‍കേണ്ടത്. ന്യൂ ഡല്‍ഹിയിലെ ‘അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍, ഡിപ്പാർട്ട്മെന്റ് ഓഫ് തപാല്‍’ എന്ന വിലാസത്തിലാണ് അടയ്‌ക്കേണ്ടത്. ഏതെങ്കിലും സർക്കാർ സ്‌കീമുകള്‍ക്ക് കീഴില്‍ ഇതിനകം തിരഞ്ഞെടുക്കപ്പെട്ടവരും എസ്സി/എസ്ടി, വനിതാ അപേക്ഷകരും അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.
വരുമാനം
ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞാല്‍, നിങ്ങളുടെ വേതനം കമ്മീഷൻ നിരക്കിലായിരിക്കും ലഭിക്കുക. എങ്ങനെയെന്ന് നോക്കാം…
1. ഓരോ രജിസ്‌ട്രേഡ് പോസ്റ്റിനും 3 രൂപ
2. സ്പീഡ് പോസ്റ്റിന് 5 രൂപ
3. 100 മുതല്‍ 200 രൂപ വരെയുള്ള മണി ഓർഡറിന് 3.5 രൂപ
4. 200 രൂപയുടെ മുകളിലുള്ള മണി ഓർഡറിന് 5 രൂപ
5. രജിസ്‌ട്രേഡ്, സ്പീഡ് പോസ്റ്റ് സേവനങ്ങള്‍ക്ക് പ്രതിമാസം 1000 രൂപ അധിക കമ്മീഷൻ
6. അധിക ബുക്കിംഗുകള്‍ക്ക് 20 ശതമാനം അധിക കമ്മീഷൻ ലഭ്യമാണ്.