വിവിധ ബാങ്കുകളിൽ വിവിധ തസ്തികകളിലായി നിരവധി ഒഴിവുകൾ ; ജോലി നേടാൻ ചെയ്യേണ്ടതെന്ത് ; വിശദ വിവരങ്ങളറിയാം

ന്യൂസ് ഡെസ്ക് : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.ആകെ ഒഴിവുകള്‍ 1626.യൂണിയൻ ബാങ്കില്‍ 606, പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1025 എന്നിങ്ങനെയാണ് ഒഴിവുകള്‍.

Advertisements

വിശദ വിവരങ്ങള്‍ അറിയാം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂണിയൻ ബാങ്ക്: 606 ഒഴിവ്

യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തില്‍ 606 ഒഴിവ്. ഫെബ്രുവരി 23 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജെഎംജിഎസ്-1, എംഎംജിഎസ് -2, എംഎംജിഎസ്-3, എസ്‌എംജിഎസ്-4 വിഭാഗങ്ങളിലായാണ് അവസരം.

വിവിധ വിഭാഗങ്ങളില്‍ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്‍റ് മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജെഎംജിഎസ്-1 ഒഴികെയുള്ള വിഭാഗങ്ങളില്‍ ജോലിപരിചയമുള്ളവർക്കാണ് അവസരം.

ജെഎംജിഎസ്-1 സ്കെയിലില്‍ ഇലക്‌ട്രിക്കല്‍ എൻജിനിയർ, സിവില്‍ എൻജിനിയർ, ആർക്കിടെക്‌ട്, ടെക്നിക്കല്‍ ഓഫീസർ, ഫോറെക്സ് എന്നീ വിഭാഗങ്ങളിലായി അസിസ്റ്റന്‍റ് മാനെജർ തസ്തികയില്‍ 108 ഒഴിവുണ്ട്. എംഎംജിഎസ്-2 വിഭാഗത്തില്‍ മാനെജർ (ക്രെഡിറ്റ്) തസ്തികയില്‍ മാത്രം 371 ഒഴിവുണ്ട്.

തെരഞ്ഞെടുപ്പ്:

60ശതമാനം മാർക്കോടെ (പട്ടികവിഭാഗം, ഒബിസി, അംഗപരിമിതർക്ക് 55ശതമാനം) ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ 3 വർഷം ജോലിപരിചയവുമാണു യോഗ്യത.

www.unionbankofindia.co.in

പഞ്ചാബ് നാഷണല്‍ ബാങ്ക്: 1025 ഒഴിവ്

പഞ്ചാബ് നാഷണല്‍ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1025 ഒഴിവാണുള്ളത്. ബാങ്ക് ക്രെഡിറ്റ് ഓഫീസർ (1,000), മാനെജർ-ഫോറക്സ്(15), മാനെജർ-സൈബർ സെക്യൂരിറ്റി (05), സീനിയർ മാനെജർ-സൈബർ സെക്യൂരിറ്റി (05) എന്നിങ്ങനെയാണ് ഒഴിവുകള്‍.

തെരഞ്ഞെടുപ്പ്:

ഫെബ്രുവരി 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈൻ എഴുത്തുപരീക്ഷയുടെയും ഇന്‍റവ്യൂവിന്‍റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മാർച്ച്‌-ഏപ്രില്‍ മാസങ്ങളിലാകും പരീക്ഷ. അപേക്ഷാഫീസ്: 1180 (ജിഎസ്ടി ഉള്‍പ്പെടെ). അർഹർക്ക് ഇളവ്.

www.pnbindia.in

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.