കോട്ടയം: സംസ്ഥാന പട്ടിക ജാതി പട്ടികവർഗ്ഗ വികസനവകുപ്പ് ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന നൂതനപദ്ധതിയായ അക്രെഡിറ്റഡ് എൻജിനീയർ/ ഓവർസിയർ നിയമനത്തിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട, സിവിൽ എൻജിനീയറിംഗിൽ ബിരുദം,/ബി ടെക്/ഡിപ്ലോമ /ഐ.ടി.ഐ യോഗ്യതയുള്ളവർക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിൽ വെച്ചാണ് വാക്-ഇൻ-ഇന്റർവ്യൂ.പ്രായപരിധി 21-35. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഹാജരാകണം.
Advertisements