വാഷിംഗ്ടണ്‍ : കഴിഞ്ഞാഴ്ചയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്‌മെന്റ് അന്വേഷണം നടത്താൻ ജനപ്രതിനിധിസഭയുടെ ഔദ്യോഗിക അംഗീകാരം നല്‍കിയത്.സെപ്തംബറില്‍ തന്നെ അന്വേഷണം ആരംഭിച്ചെങ്കിലും ബൈഡന്റെ വീഴ്ചകള്‍ക്ക് ഇതുവരെ തെളിവുകളൊന്നും റിപ്പബ്ലിക്കൻമാര്‍ക്ക് ഭൂരിപക്ഷമുള്ള സഭ കണ്ടെത്തിയിട്ടില്ല.ബൈഡന്റെ മകൻ ഹണ്ടര്‍ ബൈഡന്റെ അന്താരാഷ്ട്ര ബിസിനസ് ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അതേ സമയം, അന്വേഷണം ഇംപീച്ച്‌മെന്റ് വിചാരണയിലെത്തിയാലും ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റിന് ബൈഡനെ കുറ്റവിമുക്തനാക്കാൻ കഴിയും. ബൈഡനെ റിപ്പബ്ലിക്കൻമാര്‍ക്ക് പുറത്താക്കാനാകില്ലെന്നത് തീര്‍ച്ചയാണ്.ഇംപീച്ച്‌മെന്റ് അന്വേഷണം നേരിടുന്ന എട്ടാമത്തെ പ്രസിഡന്റാണ് ബൈഡൻ. മൂന്ന് പ്രസിഡന്റുമാരാണ് ഇതുവരെ യു.എസ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച് ( വിചാരണ ) ചെയ്യപ്പെട്ടത്. എന്നാല്‍, ഇവരെ മൂവരെയും സെനറ്റ് കുറ്റവിമുക്തമാക്കി.