കോട്ടയം :ചലച്ചിത്രകാരൻ ജോൺ എബ്രഹാമിന്റെ 38-മത് ചരമ വാർഷികത്തോട് അനുബന്ധിച്ചു ജോൺ എബ്രഹാം സ്മൃതി

കോട്ടയം: ഫിലിം സൊസൈറ്റിയുടെയും ജോണിന്റെ കലാലയമായ സി എം എസ് കോളേജിന്റെയും ആഭിമുഖ്യത്തിൽ മെയ് 30ന് നടക്കുന്ന സ്മൃതി ദിനത്തിൽ ‘സിനിമ അറിയാൻ ‘ചലച്ചിത്ര ശില്പ ശാലയും ഉണ്ടാവും. അന്ന് രാവിലെ 10ന് നടക്കുന്ന യോഗത്തിൽ ജോണിന്റെ ‘അമ്മ അറിയാൻ ‘നായകനും പ്രശസ്ത നടനും തിരക്കഥകൃത്തും സംവിധായകനുമായ ജോയ് മാത്യു, ജോൺ എബ്രഹാം സ്മൃതി ഭാഷണം നിർവഹിക്കും. തുടർന്ന് സി. ശരത് ചന്ദ്രൻ സംവിധാനം ചെയ്ത ‘യുവർസ് ട്രൂലി ജോൺ ‘എന്ന ഡോക്യൂമെന്ററി ചിത്രം പ്രദർശിപ്പിക്കും.

Advertisements

12ന് ചലച്ചിത്ര കലാ സംവിധാനം, ശബ്ദരൂപ കല്പന, ഛായാഗ്രഹണം എന്നീ വിഷയങ്ങളിൽ ദേശീയ അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, സൗണ്ട് ഡിസൈനർ അരുൺ രാമ വർമ, ഛായാഗ്രാഹക ഫൗസിയ ഫാത്തിമ എന്നിവർ ശില്പ ശാലനയിക്കും. പ്രവേശനം സൗജന്യ മാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6282119376 എന്ന വാട്‌സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യണം.
വൈകുന്നേരം 4.30ന് ‘ അമ്മ അറിയാൻ’ പ്രദർശിപ്പിക്കും.

Hot Topics

Related Articles