ഗുജറാത്തിലും ദില്ലിയിലും ഉത്തര്‍ പ്രദേശിലും കലാപം നടന്നപ്പോള്‍ ബ്ലഡി ക്രിമിനല്‍സ് എന്ന വാക്ക് എവിടെയായിരുന്നു ; രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി

ഡൽഹി :  ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ് എം പി. ഗുജറാത്തിലും ദില്ലിയിലും ഉത്തര്‍ പ്രദേശിലും കലാപം നടന്നപ്പോള്‍ ബ്ലഡി ക്രിമിനല്‍സ് എന്ന വാക്ക് എവിടെയായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു.ഏതെങ്കിലും ഗവര്‍ണര്‍ വിഭ്രാന്തിയോടെ ഉറഞ്ഞ് തുള്ളുന്നത് കണ്ടിട്ടുണ്ടോ? ഭരണഘടനാ പദവിയിലിരിക്കുന്ന ആളാണ് ഗവര്‍ണര്‍. സ്ഥാനമാനങ്ങള്‍ കിട്ടാൻ അര ഡസൻ പാര്‍ട്ടി മാറിയ ഗവര്‍ണര്‍ പുലഭ്യം പറയുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.

Advertisements

ഗവര്‍ണറുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ യജമാനൻമാര്‍ ചിന്തിക്കണം. ഫെഡറലിസത്തെ മുൻ നിര്‍ത്തി ഹ്രസ്വ ചര്‍ച്ചയ്ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയകലാപത്തില്‍ ആയിരങ്ങള്‍ കൂട്ടക്കുരുതിക്ക് ഇരയായപ്പോള്‍ ഗവര്‍ണറെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ വര്‍ഗീയ അജണ്ടയെ കേരളത്തിലേക്ക് കയറ്റിവിടാൻ കേരളജനത അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.