കോട്ടയം : കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 18 – മത് ജോൺപോൾ പാപ്പ പുരസ്കാരത്തിന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള, സീറോ മലബാർ സഭ എമറിറ്റസ് മേജർ ആർച്ച് ബിഷപ്പും കർദിനാളുമായി മാർ ജോർജ് ആലഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.
200 ൽ അധികം വ്യത്യസ്ഥങ്ങളായ ഗ്രന്ഥങ്ങൾ രചിച്ച് സാംസ്കാരിക ലോകത്തിനു സമ്മാനിച്ച അഡ്വ. പി.എസ്. ശ്രീധരൻ പിള്ളയുടെ അര നൂറ്റാണ്ടിൻ്റെ എഴുത്ത് സപര്യക്കും,പതിറ്റാണ്ടിലേറെ സഭയ്ക്കും സമൂഹത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് എമരിറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും 18-ാമത് ജോൺ പോൾ പാപ്പ പുരസ്കാരം നൽകും. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.മാർച്ച് അവസാനവാരം കോട്ടയത്തു നടക്കുന്ന ചടങ്ങിൽ വെച്ച് അവാർഡ് സമ്മാനിക്കും