ന്യൂസ് ഡെസ്ക് : കേരളക്കരയെ പിടിച്ചുകുലുക്കിയ പ്രമാദമായ കൊലക്കേസാണ് കൂടത്തായി കൊലപാതകം. ഇരുചെവി അറിയാതെ ജോളി കൊന്നുതള്ളിയ കൊലപാതക പരമ്പര ഇതാ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയായി ഒരുക്കിയിരിക്കുന്നു.‘കറി ആൻഡ് സയനൈഡ്-ദ് ജോളി ജോസഫ് കേസ്’ എന്നാണ് ഡോക്യുെമന്ററിയുടെ പേര്. ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോളി ജോസഫിന്റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലറിന്റെ തുടക്കം.
ജോളിയുടെ അയല്‍ക്കാര്‍, സുഹൃത്തുക്കള്‍, ബന്ധുക്കളടക്കമുള്ളവര്‍ ട്രെയിലറില്‍ വന്നുപോകുന്നു. അഭിഭാഷകനായ ബി.എ. ആളൂര്‍ വക്കീലിനെയും ഇതില്‍ കാണാം. ജോളി പല രഹസ്യങ്ങളും ഇപ്പോഴും ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്നും പല കാര്യങ്ങളുടെയും ചുരുളഴിയാനുണ്ടെന്നും ട്രെയിലറിലൂടെ പറഞ്ഞുപോകുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ക്രിസ്റ്റൊ ടോമിയാണ് ഡോക്യുമെന്ററിയുടെ സംവിധാനം. നേരത്തെ വടക്കെ ഇന്ത്യയിലെ ദുരൂഹ കൊലപാതകങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു കേസ് ഇവര്‍ ഡോക്യുമെന്ററിയാക്കുന്നത്