രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണിക്ക് നാളെ കോട്ടയത്ത്‌ സ്വീകരണം

കോട്ടയം: രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക് നാളെ സ്വീകരണം. നാളെ ഉച്ചയ്ക്ക് 2.30ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം നൽകും. തുടർന്ന് പാർലമെൻറ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തുന്നതിനായി പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗവും കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കും. മന്ത്രി റോഷി ആഗസ്റ്റിൻ, എം എൽ എ മാർ ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നു ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.

Advertisements

Hot Topics

Related Articles