കോട്ടയം: ഇലക്ട്രിക് വർക്ഷോപ്പിൽ റിപ്പയറിംഗിനായി സൂക്ഷിച്ചിരുന്ന 37000 രൂപ വിലയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുളക്കുളം ചാമക്കാലയിൽ വീട്ടിൽ അശോകൻ മകൻ അജിത്ത് കെ.ആർ (34) എന്നയാളെ യാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കല്ലറ പഴയ പള്ളിയുടെ ഗ്രൗണ്ടിലെ വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന്റെ പെട്ടിയും, പറയുടെ ചട്ടിയും, ഫുട്ട് വാൽവും, സ്റ്റാൻഡും മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.
പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവെന്ന് കണ്ടെത്തുകയും , ഇയാളെ അയർക്കുന്നത്ത് നിന്നും പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺ കുമാർ, സജിമോൻ എസ്. കെ, റോജിമോൻ, സി.പി.ഓ മാരായ പ്രവീൺകുമാർ കെ.പി, സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.