കെൽട്രോണിൽ  ജേർണലിസം പഠനം: അപേക്ഷ ക്ഷണിച്ചു 

കോട്ടയം: കേരള സർക്കാർ   പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം 2024 -25 ബാച്ചിലേക്ക ജൂലൈ 10 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്ററിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. പത്രം, ടെലിവിഷൻ, സോഷ്യൽമീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേണലിസം, മൊബൈൽജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയിൽ പരിശീലനം ലഭിക്കും. 

Advertisements

പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളിൽ നിബന്ധനകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കുന്നതാണ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് അസിസ്റ്റൻസും നൽകുന്നതാണ്. ഉയർന്ന പ്രായപരിധി 30 വയസ്. ക്ലാസുകൾ ജൂലൈയിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ : 954495 8182. വിലാസം: കെൽട്രോൺ നോളേജ് സെന്റ്‌റർ, രണ്ടാംനില, ചെമ്പിക്കളം ബിൽഡിങ്ങ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം -695 014.

Hot Topics

Related Articles