ജോലി കഴിഞ്ഞ് മടങ്ങവെ മദ്യപിച്ച് ലക്കുകെട്ട യുവാവ് മാധ്യമ പ്രവർത്തകനെ മർദ്ദിച്ചു; സംഭവം വൈക്കം കെ.എസ്.ആർ ടി.സി ബസ സ്റ്റാൻഡിൽ ; കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

വൈക്കം: ജോലി കഴിഞ്ഞ് കെ.എസ്.ആർ ടി.സി ബസിൽ വീട്ടിലേയ്ക്ക് മടങ്ങിയ മാധ്യമ പ്രവർത്തകനെ ബസിൽ യാത്ര ചെയ്തി രുന്ന മദ്യപിച്ച് ലക്കുകെട്ട യുവാവ് മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിയായ മാധ്യമ പ്രവർത്തകനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കടുത്തുരുത്തി കുലശേഖരപുരം പാക്കിൽ രഞ്ജിത്തി(40)നെ പോലീസ് അറസ്റ്റു ചെയ്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.

Advertisements

ബുധനാഴ്ച രാത്രി 9.30 ന് വൈക്കം കെ എസ് ആർ ടി സി സ്റ്റാൻഡിലായിരുന്നു സംഭവം. ഏറ്റുമാനൂരിൽ നിന്ന് കാഞ്ഞങ്ങാടിനു പോകുന്ന ബസിൽ ഏറ്റുമാനൂരിൽ നിന്നാണ് മാധ്യമപ്രവർത്തകൻ കയറിയത്. മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ മാധ്യമ പ്രവർത്തകൻ മാത്രമേ ഉണ്ടായിരുന്നുള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടുത്തുരുത്തിയിൽ എത്തിയപ്പോൾ രഞ്ജിത് പത്രപ്രവർത്തകന്റെ ദേഹത്തേയ്ക്ക് വീണു. പലതവണ ഇതാവർത്തിച്ചപ്പോൾ, യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ദേഹത്തേ
യ്ക്ക് വീഴുന്നത് ഒഴിവാക്കുവാൻ ശ്രമിക്കണമെന്ന് പത്ര പ്രവർത്തകൻ പറഞ്ഞു. ഉടൻതന്നെ ഇയാൾ പ്രകോപിതനാകുകയും അസഭ്യം പറയുകയും ചെയ്തു.

ഈസമയം ബസ്കണ്ടക്ടർ വന്ന് ഇയാളെ പിന്നിലുള്ള മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. വൈക്കം കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തിയപ്പോൾ ഇയാൾ ഡ്രൈവറുടെ സമീപമെത്തി ബസ് എവിടേയ്ക്കാണെന്ന് ചോദിച്ചു. എറണാകുളം വഴി കാഞ്ഞങ്ങാടിനാണെന്ന് പറഞ്ഞപ്പോൾ തനിക്ക് കോട്ടയം പോകണമെന്ന് പറഞ്ഞു.

ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ സീറ്റിൽ ഇരുന്ന പത്രപ്രവർത്തകനെ മൊബൈൽ ഫോൺ ഉപയോഗിച്ച് മുഖത്തിന് ഇടിച്ചു. മാധ്യമ പ്രവർത്തകന്റെ വലത് കണ്ണിന് മീതെ മുറിവേറ്റ് രക്തം വാർന്നു. മറ്റ് യാത്രക്കാർ ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോൾ ബസിൽ നിന്ന് ഇറങ്ങി ഓടുവാൻ തുനിഞ്ഞ ഇയാളുടെ ഷർട്ട് ഡോറിൽ ഉടക്കി കീറി. ഷർട്ട് ഊരി കളഞ്ഞു ഓടിപ്പോയ ഇയാളെ വഴിയാത്രക്കാർ തടഞ്ഞുവച്ചു.

തുടർന്ന് കെ എസ് ആർ ടി സിസ്റ്റേഷൻമാസ്റ്ററും മാധ്യമ പ്രവർത്തകനും പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മാധ്യമ പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സ്റ്റേഷനിലെത്തിച്ച് മൊഴി രേഖപ്പെടുത്തി. പിന്നീട് രഞ്ജിത്തിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് കേസ് എടുത്തേ ശേഷം ഇയാളെ ജ്യാമ്യത്തിൽ വിട്ടു.

Hot Topics

Related Articles