കൊച്ചി : കുസാറ്റില്‍ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയില്‍ അവസരം. ദീൻ ദയാല്‍ ഉപാധ്യായ കൗഷനല്‍ കേന്ദ്രയില്‍ ഡാറ്റ അനലറ്റിക്സ് വിഭാഗത്തിലും കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ വകുപ്പിലുമാണ് ഒഴിവുകള്‍.യോഗ്യത, ശമ്ബളം തുടങ്ങിയ വിവരങ്ങള്‍ അറിയാം
ഡാറ്റ അനലറ്റിക്സ്
കമ്ബ്യൂട്ടർ സയൻസില്‍ ബിരുദാനന്തര ബിരുദം/ കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ/ ഡാറ്റ സയൻസ്/ ഡാറ്റ അനലറ്റിക്സ്/ ബിസിനസ് അനലറ്റിക്സ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിരുദാനന്തര ബിരുദ തലത്തില്‍ ഡാറ്റ സയൻസോ അതുമായി ബന്ധപ്പെട്ട മേഖലകളിലോ രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കിയിരിക്കണം. എംടെ് അല്ലെങ്കില്‍ എംഎസ് ഇല്ലാത്ത ഉദ്യോഗാർത്ഥികള്‍ നെറ്റ് ഇല്ലെങ്കില്‍ പിഎച്ച്‌ഡി യോഗ്യത ഉള്ളവരായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്ബളം. പിഎച്ച്‌ഡി ഉള്ളവർക്ക് 42,000 രൂപ വരെ ശമ്ബളം ലഭിക്കും. കരാർ നിയമനമാണ്. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടി നല്‍കിയേക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 23.
കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ
ഒരു ഒഴിവാണ് ഉള്ളത്.
യോഗ്യത-ബിഇ/ ബിടെക്/ ബിഎസ് ആന്റ് എംഇ/ എംടെക്/ എംഎസ് അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് എംടെക്
അല്ലെങ്കില്‍
ബിഇ/ ഫസ്റ്റ് ക്ലാസോട് കൂടിയ എംസിഎയും ബിടെകും
അല്ലെങ്കകില്‍ എംസിഎ (മാത്സ് പഠിച്ചിരിക്കണം)
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപയാണ് ശമ്ബളം. പിഎച്ച്‌ഡി ഉള്ളവർക്ക് 42,000 രൂപ വരെ ശമ്ബളം ലഭിക്കും. കരാർ നിയമനമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്
സയന്റിസ്റ്റ് നിയമനം
കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനു കീഴില്‍ കോട്ടയം, പാമ്ബാടിയില്‍ പ്രവർത്തിക്കുന്ന ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസില്‍ ഫിസിക്‌സ്, കെമിസ്ട്രി ബയോളജി, മാത്തമാറ്റിക്‌സ്, കമ്ബ്യൂട്ടർ സയൻസ് വിഷയങ്ങളില്‍ കമ്ബ്യൂട്ടേഷണല്‍ ആൻഡ് തിയറിറ്റിക്കല്‍ മേഖലകളില്‍ 5 സയൻറിസ്റ്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും നിയമനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും sribs.kscste@gmail.com വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 0481-2500200.
അക്കൗണ്ടിങ് ക്ലര്‍ക്ക് നിയമനം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡിപിഎംഎസ്യു ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ക്ലര്‍ക്കിനെ നിയമിക്കും. യോഗ്യത: ബികോം, ഡിസിഎ, ടാലി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം). പ്രായപരിധി: 2025 മെയ് 28ന് 40 വയസ്സ് കവിയരുത്. ശമ്ബളം: 17000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ പത്ത് വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 8078223001.