‘വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇയാള്‍ക്ക് കൊടുക്കണം; ഡോക്ടറേറ്റും’; പരിഹാസവുമായി ജോയ് മാത്യു

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തില്‍ കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് കയ്യേറ്റം ചെയ്ത നടപടിയില്‍ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം. പൊലീസിന്റെ നടപടിക്കെതിരെ
നടന്‍ ജോയ് മാത്യു രംഗത്തെത്തി.

Advertisements

‘നടുറോട്ടില്‍ അപകടത്തില്‍ പെട്ടുപോയേക്കാവുന്ന പെണ്‍കുട്ടിയെ സ്‌നേഹപൂര്‍വ്വം തോളില്‍പ്പിടിച്ച് വീട്ടിലേക്കുള്ള വഴികാണിച്ചുകൊടുക്കുന്ന ജനമൈത്രി പോലീസുകാരന്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിപ്ലവ ഗവര്‍മെന്റിന്റെ വിജയന്‍ വീരചക്രം അടുത്ത വര്‍ഷം ഇദ്ദേഹത്തിന് കൊടുക്കാന്‍ ഞാന്‍ ശക്തിയായി ശുപാര്‍ശ ചെയ്യുന്നു, വഴിതെറ്റിയ കുട്ടിക്ക് ഒരു ഡോക്ടറേറ്റും’ – ജോയ് മാത്യു സാമൂഹിക മാധ്യമത്തില്‍ കുറിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് കെ എസ് യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസുകാര്‍ കയറിപ്പിടിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതി ഉയര്‍ന്നത്. പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നു കാണിച്ചു ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്കു പരാതി നല്‍കി. നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി.

Hot Topics

Related Articles