ഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ.ദക്ഷിണേന്ത്യയില്‍ പഴയ കോണ്‍ഗ്രസിനെക്കാള്‍ പ്രഭാവമാണ് ബിജെപിയ്ക്കുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ നിന്നും ബിജെപിക്ക് 28 ലോക്സഭാ അംഗങ്ങളുള്ളപ്പോള്‍ കോണ്‍ഗ്രസിന് 27 മാത്രമാണന്നെും രാജ്യസഭയില്‍ ഈ മേഖലകളില്‍ നിന്നും 8 അംഗങ്ങളും കോണ്‍ഗ്രസിന് 7 അംഗങ്ങളുമാണുള്ളതെന്നും നദ്ദ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
” ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം സുനിശ്ചതമാണ്. ദക്ഷിണേന്ത്യയിലും ഞങ്ങളുടെ പാർട്ടിയുടെ ശക്തി വർദ്ധിച്ചു വരികയാണ്. കോണ്‍ഗ്രസിന് 27 ലോക്സഭാ അഗംങ്ങളും 7 രാജ്യസഭാ അംഗങ്ങളുമണുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന് ഉള്ളതിനേക്കാള്‍ ഒരു അംഗം ബിജെപിക്ക് കൂടുതലായുണ്ട്. ബിജെപിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ പ്രകടമാകുന്നത്. വളരെ വൈകാതെ തന്നെ കേന്ദ്രസർക്കാർ പറഞ്ഞ കാര്യങ്ങള്‍ വാക്കുപാലിക്കും. ഏകീകൃത സിവില്‍ കോഡിന് ഉത്തരാഖണ്ഡില്‍ തുടക്കം കുറിച്ച് നടപ്പിലാക്കും”. – ജെപി. നദ്ദ അറിയിച്ചു.