വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം : തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ 

കോട്ടയം :  വിലകയറ്റംകൊണ്ട് ജനം പൊറുതിമുട്ടി. വികസനപ്രവർത്തനങൾ എല്ലാം സ്തംഭിച്ചു. കേരള ത്തെ  കട കെണിയിലേക്ക് എൽ ഡി എഫ് സർക്കാർ തള്ളിവിട്ടു. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ തലയിലേക്ക് ഇടിത്തീപോലെ വൈദ്യുതി ചാർജ് വർധിപ്പിച്ചത്. അടിയന്തിരമായി പിൻവലിക്കണമെന്നു  തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപെട്ടു. കോൺഗ്രസ്‌ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി പൂവന്തുരുത്തു കെ എസ് ഇ ബി സബ്സ്റ്റേഷൻ പടിക്കൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ. കോൺഗ്രസ്‌ ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സിബി ജോൺ അദ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ്‌  നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജയചന്ദ്രൻ ചിറയത്തു കോൺഗ്രസ്‌ മണ്ഡലം പ്രെസിഡന്റുമാരായ ജയൻ ബി മഠം, ജോൺ ചാണ്ടി, ഇട്ടി അലക്സ്‌, തങ്കച്ചൻ ചിങ്ങവനം , സാം വർക്കി പുതുപ്പള്ളി, ഷിബു ഏഴാപൂഞ്ചെൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.