കോട്ടയം : ഇരിഞ്ഞാലക്കുട ജില്ലാ ജഡ്ജിയായി പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവീജാ സേതുമോഹന് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐപിഎസ് ജില്ലാ പോലീസിന്റെ സ്നേഹോപഹാരം നൽകി. ചടങ്ങിൽ അഡീഷണൽ എസ്പി വി.സുഗതൻ, നർക്കോട്ടിക് സൽ ഡി.വൈ.എസ്.പി സി. ജോൺ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
Advertisements