തിരുവനന്തപുരം: സംസ്ഥാന ജുഡീഷ്യൽ സർവീസിലെ വിവിധ സർവീസിലെ തസ്തികളുടെ പേരുകള്‍ മാറുന്നു. ഇതിനുവേണ്ടി 1991ലെ കേരള ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. കഴിഞ്ഞ ദിവസം തൃശ്ശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
മുൻസിഫ് മജിസ്ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുൻസിഫ് മജിസ്ട്രേറ്റിന്റെ പേര് സിവിൽ ജഡ്ജ് (ജൂനിയർ ഡിവിഷൻ) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ) എന്നുമാണ് മാറ്റുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജുഡീഷ്യൽ തസ്തികകളുടെ പേര് പല സംസ്ഥാനങ്ങളിലും പല തരത്തിലായതിനാൽ ഇതിൽ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാരുടെ തസ്തികളുടെ പേരുകളിൽ സംസ്ഥാനത്ത് മാറ്റം വരുത്തുന്നത്.