നാളെ ലോക ജന്തുജന്യ രോഗ ദിനം

ജൂലൈ 6 ആഗോള തലത്തിൽ ലോക ജന്തുജന്യ രോഗ ദിനമായി ആചരിക്കപ്പെടുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യനിൽ നിന്നു മൃഗങ്ങളിലേക്കും പകരാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പേ വിഷബാധയും പക്ഷിപ്പനിയും ഉൾപ്പെടെ ഒട്ടേറെ രോഗങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഈ ദിനം ഏറെ പ്രാധാന്യം അർഹിക്കുന്നു. പേവിഷബാധക്കെതിരായി ലൂയി പാസ്റ്റർ നടത്തിയ ആദ്യത്തെ പ്രതിരോധ കുത്തിവയ്‌പിനെ അനുസ്മരിക്കുവാനായിട്ടാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. ജന്തുജന്യ രോഗങ്ങൾ തടയുക, ഭാവിയിൽ ഭീഷണിയായേക്കാവുന്ന രോഗങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുവാനായുള്ള ബോധവൽക്കരണം തുടങ്ങിയയാണ് ഈ വർഷത്തെ ലക്ഷ്യം.

Advertisements

Hot Topics

Related Articles