കോട്ടയം: പത്തനംതിട്ട കോന്നിയിൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റിലെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലേക്ക് (മൈക്രോബയോളജി) ജൂനിയർ അനലിസ്റ്റിനെ ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മൈക്രോബയോളജിയിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് അനാലിസിസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 30. വിശദവിവരത്തിനും അപേക്ഷാഫോമിനും സന്ദർശിക്കുക വെബ്സൈറ്റ്:www.supplycokerala.com, www.cfrdkerala.in, ഫോൺ:0468-2961144
Advertisements