സ്ഥാപനത്തിൻ്റെ ലൈസൻസ് പുതുക്കി 10000 രൂപ കൈക്കൂലി വേണം”; പണം കൈപ്പറ്റുന്നതിനിടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ കയ്യോടെ പൊക്കി വിജിലൻസ്; സംഭവം കൊച്ചിയിൽ 

കൊച്ചി: കൊച്ചിയിൽ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൈക്കൂലി കേസിൽ അറസ്റ്റിലായി. കൊച്ചി  കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടറെയാണ് വിജിലന്‍സ് സംഘം കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടിയത്. ആലുവയിലെ വാടക വീട്ടിൽ നിന്നുമാണ് ജൂനിയര്‍ ഹെൽത്ത് ഇന്‍സ്പെക്ടര്‍ അഖിൽ ജിഷ്ണുവിനെ പിടികൂടിയത്.

Advertisements

സ്ഥാപനത്തിന്‍റെ ലൈസന്‍സ് പുതുക്കി നൽകുന്നതിനായി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സ് പറഞ്ഞ പ്രകാരം ഇയാള്‍ ആലുവയിലെ വാടക വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. വിജിലന്‍സ് നൽകിയ ഫിനോഫ്തിലിൻ പുരട്ടിയ നോട്ടുകളാണ് കൈമാറിയത്. തുടര്‍ന്ന് അഖിലിനെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു.

Hot Topics

Related Articles