ജസ്റ്റീസ് ഫാത്തിമ ബീവിയുടെ വിയോഗത്തിൽ കെ.പി.ജി.ഡി. അനുശോചിച്ചു 

      അപൂർവ്വ വ്യക്തിത്വത്തിന്റെ ഉടമയായ ജസ്റ്റീസ് ഫാത്തിമ ബീവിയുടെ വിയോഗത്തിൽ കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജിയും ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണനും അഗാധമായ അനുശോചനം രേഖപ്പെടുത്തി.

Advertisements

     സ്ത്രീ മുന്നേറ്റത്തിന്റെ അവിസ്മരണീയ മാതൃകയായ ജസ്റ്റീസ് ഫാത്തിമ നിയമ സംവിധാനത്തിന്റെ പ്രകാശഗോപുരമായിരുന്നു എന്ന് കെ.പി.ജി.ഡി. പത്ര കുറിപ്പിൽ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

    രസതന്ത്ര പഠനത്തിൽ നിന്ന് നിയമ മേഖലക്ക് പുതിയ രസതന്ത്ര കൂട്ട് ഒരുക്കിയ ജസ്റ്റീസ് ബീവി വ്യതസ്തയായ ഒരു നിയമജ്ഞ ആയിരുന്നു.

    കോമൺ വെൽത്ത് രാജ്യങ്ങളിലെ ആദ്യ സുപ്രീം കോടതി ജഡ്ജിയും,ആദ്യ മലയാളി വനിത ജഡ്ജിയുമായ ഫാത്തിമ ബീവി മുസ്ലീം സമുദായത്തിൽ നിന്നുള്ള സുപ്രീം കോടതിയിലേയും കേരള ഹൈക്കോടതിയിലേയും ആദ്യ വനിത ജഡ്ജിയും ആയിരുന്നു.

      ഇന്ത്യൻ നിയമ സംവിധാനത്തിലെ പുരുഷാധിപത്യത്തിന് വെല്ലുവിളി ഉയർത്തി സ്ത്രീ മുന്നേറ്റത്തിന് പുതിയ പാത തുറക്കാൻ കഴിഞ്ഞ ധീരവനിതയായിരുന്നു അവർ.

      ബി.എൽ. പരീക്ഷയിൽ ആദ്യ ഒന്നാം റാങ്ക് നേടി,ലോ കോളേജിൽ എല്ലാ വിഷയത്തിനും മുഴുവൻ മാർക്ക് വാങ്ങിയ ആദ്യ വിദ്യാർഥി ആയി,പ്രഥമ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായി ഒരു ഡസനിലധികം ഒന്നാം സ്ഥാനങ്ങൾ നേടി റിക്കാർഡ് സ്ഥാപിച്ച പത്തനംതിട്ടകാരിയായ ജസ്റ്റീസ് ഫാത്തിമ ബീവി എല്ലാ മലയാളികളുടേയും അഭിമാനവും ആവേശവുമാണ് .

       വളരെ പരിമിതമായ പഴയസാഹചര്യങ്ങളോട് പോരാടി ഫാത്തിമ ബീവി നേടിയ ബഹുമതികളുടെ രസതന്ത്രം ആധുനിക ലോകത്തെ വനിതകൾ ഒരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും,കെ.പി.ജി.ഡി.അനുസ്മരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.