തൃശൂർ ജില്ലയിലെ അതിപുരാതനമായ കണ്ണെഴത്ത് കുടുംബത്തിൻ്റെ കുടുംബ സംഗമം കാക്കതിരുത്തി സീഷോർ ഫാമിൽ നടത്തി. മുഹമ്മദ് കുട്ടി മാസ്റ്റർ നഗറിൽ നടന്ന സംഗമം ജസ്റ്റീസ് ബി.കമാൽപാഷ ഉദ്‌ഘാടനം ചെയ്തു. മൂല്യശോഷണം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുടുംബ ബന്ധങ്ങൾ നിലനിർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നു കമാൽപാഷ പറഞ്ഞു.
പ്രസിഡൻ്റ് അഡ്വ. അബ്ദുൽ കാദർ കണ്ണെഴത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ.ബീരാൻ, ട്രഷറർ കെ.കെ.അബൂബക്കർ, ജോയിൻ്റ് സെക്രട്ടറി സുൽഫിക്കർ, ആസാദ് എന്നിവർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന പൗരന്മാരെ ആദരിക്കൽ, വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് അനുമോദനം, ലഹരിക്കെതിരെ പ്രതിജ്ഞ, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.