തിരുവനന്തപുരം: എസ്.വി ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവില്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ്.കേന്ദ്ര സര്‍ക്കാര്‍ നിയമന ശുപാര്‍ശ അംഗീകരിച്ചു. കേന്ദ്ര നിയമ മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിസ് എസ്വി ഭട്ടിയെ കേരളാ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചത്. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നല്‍കിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്വി ഭട്ടിയെ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാര്‍ശ ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ നിയമനം ആക്ടിങ് ചീഫ് ജസ്റ്റിസായാണ് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ചീറ്റൂര്‍ സ്വദേശിയാണ് ജസ്റ്റിസ് എസ്വി ഭട്ടി. 2019 മുതല്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിക്കുകയാണ്. ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് ജസ്റ്റിസ് ഭട്ടിയുടെ നിയമനം നടത്തിയത്.