ഒട്ടാവ : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്പേസ്എക്സ് സി.ഇ.ഒ ഇലോണ്‍ മസ്ക്. കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് മസ്ക് ചെയ്യുന്നതെന്ന് ട്രൂഡോ വിമര്‍ശിച്ചു. നിയന്ത്രണങ്ങള്‍ക്കായി ഓണ്‍ലൈൻ സ്ട്രീമിങ് സര്‍വീസുകള്‍ സര്‍ക്കാറിന് മുൻപാകെ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവാണ് മസ്കിനെ പ്രകോപിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാലദിന്റെ പോസ്റ്റിലാണ് പ്രതികരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈൻ സെൻസര്‍ഷിപ്പിനാണ് കാനഡ സര്‍ക്കാര്‍ തുടക്കം കുറിക്കാൻ പോകുന്നതെന്ന് വാലദ് പോസ്റ്റില്‍ പറഞ്ഞിരുന്നു. പോഡ്കാസ്റ്റുകള്‍ നല്കുന്ന ഓണ്‍ലൈൻ സ്ട്രീമിങ് സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാറിന് മുൻപാകെ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് വാലദ് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ പോസ്റ്റിനോടുള്ള പ്രതികരണത്തിലാണ് മസ്ക് ട്രൂഡോയെ വിമര്‍ശിച്ചത്. ട്രൂഡോ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും ഇത് അപമാനകരമാണെന്നും മസ്ക് പറഞ്ഞു. നേരത്തെ കോവിഡുകാലത്ത് വാക്സിൻ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഉടമകള്‍ നടത്തിയ സമരത്തെ ജസ്റ്റിൻ ട്രൂഡോ നേരിട്ട രീതിയും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.