കുറിച്ചി :സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നും കാണാതായ കുറിച്ചി വലിയിടത്തിറ വീട്ടിൽ ജസ്റ്റിന്റെ ഭവനം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ സന്ദർശിച്ചു.ജസ്റ്റിന്റെ മാതാവിനോടും ബന്ധുക്കളോടും സംസാരിച്ചതിനുശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനെ ഫോണിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ധരിപ്പിച്ചു.
സ്ട്രീം അറ്റ്ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായ ജസ്റ്റിൻ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രാമദ്ധ്യേ കാണാതായതാണന്നാണ് കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. ഇതറിയിച്ചു കൊണ്ട് കമ്പനി അധിക്യതർ അയച്ചുനൽകിയ മെയിലിന്റെ കോപ്പി കേന്ദ്രമന്ത്രി വി.മുരളീധരന് ലിജിൻ ലാൽ മെയിൽ ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിയന്തിരമായി നടപടികൾ കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ബന്ധുക്കളെ അറിയിച്ചു. ബിജെപി നേതാക്കളായ എസ്.രതീഷ്, സോബിൻലാൽ, ബി.ആർ മഞ്ജീഷ്, എം.എൻ അനിൽ കുമാർ,ബിജു മങ്ങാട്ടുമഠം എന്നിവരും ലിജിൻ ലാലിനൊപ്പം ഉണ്ടായിരുന്നു.